India

നാല് പതിറ്റാണ്ടുകളായി ഒന്നും ചെയ്യാതിരുന്ന രാഹുല്‍ ഗാന്ധി : ഇപ്പോള്‍ ആളുകളേയും ക്യാമറക്കാരേയും കൂട്ടി കാട്ടിക്കൂട്ടുന്നതൊക്കെ ലജ്ജാവഹം

വൺ റാങ്ക് വൺ പെൻഷൻ വിവാദത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ തുറന്ന കത്ത്. സുബേദാർ രാം കിഷന്റെ ആത്മഹത്യ തീർത്തും ദുഖകരമായ ഒരു സംഭവമാണ്. എന്നാല്‍ അതിന്റെ പേരില്‍ രാഹുല്‍ഗാന്ധി നടത്തുന്ന പ്രകടനങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് രാജീവ്‌ ചന്ദ്രശേഖര്‍ ആരോപിച്ചു. 4 പതിറ്റാണ്ടുകളായി വൺ റാങ്ക് വൺ പെൻഷൻ എന്ന ആവശ്യം സൈനികർ ഉന്നയിക്കുന്നു. അതിൽ ബഹു ഭൂരിപക്ഷം സമയവും അധികാരത്തിൽ ഇരുന്നതും നിങ്ങളുടെ പാർട്ടി ആണ്. അപ്പോഴൊന്നും ഇതിനു വേണ്ടി ഒന്നും ചെയ്യാതിരുന്ന താങ്കൾ ഇപ്പോൾ ആളുകളെയും ക്യാമറയും കൂട്ടി നാടകം കളിക്കാനിറങ്ങുന്നതു കണ്ടാൽ ജനത്തിന് തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

കത്തില്‍ നിന്ന്

സുബേദാർ രാം കിഷന്റെ ആത്മഹത്യ തീർത്തും ദുഖകരമായ ഒരു സംഭവമാണ്. അതെ തുടർന്ന് ”രാഹുൽ ഗാന്ധി കീ ജയ്” വിളികളുടെ അകമ്പടിയോടെ ആശുപത്രിയിലേയ്ക്ക് വന്ന താങ്കളുടെ ഉദ്ദേശം രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു എന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. താങ്കൾക്കു ഓര്‍മ ഉണ്ടാകും 2011 ലും 2014 ലും ഞാൻ നേരിട്ട് താങ്കൾക്കു ഈ വിഷയം ഉന്നയിച്ചു കത്ത് നൽകിയെങ്കിലും മറുപടി തരാൻ പോലും താങ്കൾ തയ്യാറായിരുന്നില്ല.2006 മുതൽ നിരന്തരം ഈ വിഷയത്തിൽ യു.പി.എസർക്കാരിന് കത്തുകൾ നൽകി എങ്കിലും ലഭിച്ച മറുപടി “സാധ്യമല്ല” എന്നായിരുന്നു.. 2010 ഓഗസ്റ്റ് മാസത്തിൽ പാർലമെൻറ് പാസ് ആക്കിയ എംപി മാരുടെ ശമ്പള വർദ്ധനവ് ഞാൻ സ്വീകരിക്കാതിരുന്നത് OROP നടപ്പാക്കാത്തതിൽ ഉള്ള പ്രതിഷേധമായിട്ടായിരുന്നു.

rahul2

എന്റെ കൂടെ ശ്രമ ഫലമായി സ്ഥാപിതമായ ജസ്റ്റിസ് കൊഷിയാരി കമ്മിറ്റി 2011 ൽ പാർലമെന്റില്‍ സമർപ്പിച്ച റിപ്പോർട്ട് ഇൻ മേൽ ഉള്ള നിങ്ങളുടെ സർക്കാരിന്റെ പ്രതികരണം “ഇത് നടപ്പാക്കാൻ കഴിയില്ല” എന്നായിരുന്നു. 2008 ൽ ഇതേ നിലപാട് തന്നെയാണ് പ്രതിരോധ വകുപ്പ് മന്ത്രി ആന്റണിയും സ്വീകരിച്ചത്. 4 പതിറ്റാണ്ടുകളായി ഈ ആവശ്യം സൈനികർ ഉന്നയിക്കുന്നു. അതിൽ ബഹു ഭൂരിപക്ഷം സമയവും അധികാരത്തിൽ ഇരുന്നതും നിങ്ങളുടെ പാർട്ടി ആണ്. അപ്പോഴൊന്നും ഇതിനു വേണ്ടി ഒന്നും ചെയ്യാതിരുന്ന താങ്കൾ ഇപ്പോൾ ആളുകളെയും ക്യാമറയും കൂട്ടി നാടകം കളിക്കാനിറങ്ങുന്നതു കണ്ടാൽ ജനത്തിന് തിരിച്ചറിയാൻ സാധിക്കും. 40 വർഷത്തിന് മുകളിൽ ആയി ഉള്ള ഈ ആവശ്യത്തിന് മേൽ എന്തെങ്കിലും നടപടി ഉണ്ടായി തുടങ്ങിയത് കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയിൽ മാത്രമാണ്. അതിനിടയിൽ ഉണ്ടായ ഒരു ദൗർഭാഗ്യകരമായ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തീർത്തും അരോചകമാണ്.

shortlink

Post Your Comments


Back to top button