ഈ മാസം മിക്ക പുരുഷന്മാർക്കും ‘നോ ഷേവ് നവംബർ’ ആണ്. എന്നാൽ ഇതിന്റെ പിന്നിലെ സന്ദേശം എന്തെന്ന് അറിയുന്നവർ ചുരുക്കമാണ്. ‘നോ ഷേവ് നവമ്പർ’ എന്നത് ഒരു നോൺ പ്രോഫിറ്റ് സംഘടനയാണ്. ക്യാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണവും, പഠനവും, പണം സമാഹരിക്കലുമാണ് ഇതിന്റെ പ്രവർത്തനങ്ങൾ.
നാം തലമുടിയും താടിയും വെട്ടി മിനുക്കുവാൻ ഉപയോഗിക്കുന്ന പണം ‘നോ ഷേവ് നവമ്പർ’ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുവാനാണ് നോ ഷേവ് നവംബർ ആചരിക്കുന്നത്. എന്നാൽ മിക്കവരും പറഞ്ഞു നടക്കാനുള്ള ഒരു വിഷയമായോ തമാശയായോ മാത്രമാണ് ഇതിനെ കാണുന്നത്. ‘നോ ഷേവ് നവമ്പര്‍’ ആചരിക്കുന്നവര്‍ അതിന്റെ സന്ദേശം മനസിലാക്കി പ്രവർത്തിക്കുന്നത് നിരവധി ആളുകൾക്ക് സഹായമായേക്കാം.
Post Your Comments