ന്യൂഡല്‍ഹി : അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഡല്‍ഹിയിലെ വികാസ് പുരിയാലാണ് സംഭവം നടന്നത്. പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് 36 കാരനായ നിര്‍മ്മാണത്തൊഴിലാളി രണ്ടു മണിക്കൂറോളം പീഡിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പത്തു മണിയോടെയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 11 മണിയോടെയാണ് അമ്മ ഇക്കാര്യം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചോരയില്‍ കുളിച്ച നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണ തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments