India

കനയ്യ കുമാറിന്റെ പിതാവ് അന്തരിച്ചു

ബെഗുസരായ് ● ഡല്‍ഹി ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറിന്റെ പിതാവ് സഖാവ് ജയശങ്കര്‍ സിംഗ് അന്തരിച്ചു. പ്രകാശ്‌ റെഡ്ഡി എന്ന സമൂഹ്യപ്രര്‍ത്തകനാണ് ഫേസ്ബുക്കിലൂടെ മരണവാര്‍ത്ത അറിയിച്ചത്.

കനയ്യയുടെ പിതാവ് ജയശങ്കര്‍ ഇനിയില്ല. ശക്തനായ കമ്യൂണിസ്റ്റും ധീരനായ പിതാവുമായിരുന്ന അദ്ദേഹത്തിന് ലാല്‍സലാം.അദ്ദേഹത്തിന് ഞങ്ങളുടെ അനുശോചനങ്ങള്‍- പ്രകാശ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞമാസമാണ് ജയശങ്കറിനെ ബീഹാറിലെ ബെഗുസരായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒരു വശം തളര്‍ന്ന അവസ്ഥയിലാരുന്നു അവസാന നാളുകള്‍.

കനയ്യകുമാര്‍ നടത്തിയ സമരങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ‘ബിജെപി സര്‍ക്കാരിനെതിരായ നിരവധി സമരങ്ങളില്‍ എന്റെ മകന്‍ ഭാഗമായിരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലെ പ്രതിഷേധമടക്കം ഇതില്‍പെടുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ത്തതിന്റെ ഇരയായിരുന്നു എന്റെ മകന്‍’- എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button