NewsIndia

പാക് കൊടുംക്രൂരതയുടെ ഇരയായ പാരി എന്ന പിഞ്ചുജീവന് വേണ്ടി കാശ്മീര്‍ കേഴുന്നു

ജമ്മു : നവംബർ ഒന്നിന് റങ്കൂൺ ക്യാമ്പിനു നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ പാരിയെന്ന 14 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ജീവനുവേണ്ടി പോരാടുന്നു. പാക്ക് ആക്രമണത്തിൽ കുഞ്ഞിന്റെ മുത്തഛൻ ഉൾപ്പടെ നാലു ബന്ധുക്കളുടെ ജീവൻ നഷ്ടമാകുകയും കുട്ടിയുടെ രക്ഷിതാക്കൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കഴുത്തിനും നട്ടെല്ലിനും വയറിനും ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. പാക്കിസ്ഥാൻ റേഞ്ചേഴ്സ് അതിർത്തിയിലെ താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്നും പാക്ക് ക്രൂരതയുടെ ജീവിക്കുന്ന ഉദാഹരണമാണ് പാരിയെന്നും ബന്ധുക്കൾ പറഞ്ഞു.

കാലിനു ഗുരുതരമായി പരുക്കേറ്റതിനാൽ പാരിയെ കാണാൻ പിതാവിനു സാധിച്ചിട്ടില്ല. ജമ്മുവിലെ മുഴുവൻ ജനങ്ങളും പാരിയുടെ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ്.

സാംബ ജില്ലയിലെ റാംഗർഗ് സെക്ടറിൽ പാക്ക് റേ‍ഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴും അഞ്ചും വയസുള്ള രണ്ടു കുട്ടികൾ ഉൾപ്പടെ 8 പേരാണ് കൊല്ലപ്പെട്ടത്. അതിർത്തിയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button