ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഡല്‍ഹിയെ കാത്തിരിക്കുന്നതെന്നും കാലാവസ്ഥാ പഠനകേന്ദ്രങ്ങള്‍ നടത്തിയ പഠനം പറയുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തലസ്ഥാനത്തെ കാലാവസ്ഥ മോശമായി വരികയാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും കേന്ദ്ര ശാസ്ത്ര പരിസ്ഥിതി കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പട്ടു.
സര്‍ക്കാര്‍ ജനങ്ങളെ ബോധവത്കരിക്കണം. ഇന്ദിരാഗാന്ധി വിമാനത്താവള പരിസരത്തുണ്ടായ കനത്ത മഞ്ഞ് വീഴ്ച്ച കഴിഞ്ഞ 17 വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഉള്ളതാണ്. 300-400 മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍വരെ തടസ്സപ്പെട്ടിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം അന്തരീക്ഷ മലിനീകരണവും ഡല്‍ഹിയെ കാര്‍ന്നുതിന്നുകയാണ്. ദീപാവലി ആഘോഷങ്ങള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുമ്പെങ്ങുമില്ലാത്ത അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചത്. ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തീക്ഷ മലിനീകരണത്തിന്റെ തോത് 14 ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീപാവലി ആഘോഷങ്ങളില്‍ കരിമരുന്ന് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നെങ്കിലും അത് ലംഘിക്കപ്പെട്ടു.
1600 ക്യൂബിക് മൈക്രോഗ്രാം മാലിന്യങ്ങളാണ് ഡല്‍ഹിയിലെ വായുവില്‍ തങ്ങി നില്‍ക്കുന്നത്. ഇത് സാധാരണ തോതിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ്. ഈ സീസണില്‍ ആദ്യമായി വായുവിന്റെ ഗുണമേന്‍മ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 2.5 ല്‍ എത്തി. ഇത് നല്ല ആരോഗ്യമുള്ളവരെപ്പോലും ബാധിക്കും.
Post Your Comments