കൊച്ചി: ഗുണ്ടാ ബന്ധം ആരോപിച്ച് കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്ന് പുറത്താക്കി.
കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി സിപിഎം എടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സക്കീര്‍ ഹുസൈനെ മാറ്റാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെയുള്ള കേസ് സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണം തീരുന്നതുവരെയാണ് ഈ നടപടി. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ തല്‍സ്ഥാനത്തു തുടരാം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ സക്കീര്‍ ഹുസൈന് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് വ്യക്തമാക്കി. സിപിഎമ്മിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, സിപിഎമ്മിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമൊന്നുമില്ലെന്നും കള്ളപ്രചാരണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും പി.രാജീവ് പറഞ്ഞു.
Post Your Comments