Kerala

ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു കൂടുതല്‍ സുഖം! യുവതിയെ അപമാനിച്ച സിഐയുടെ പേര് പുറത്ത്

തൃശൂര്‍: പീഡനത്തിനിരയായ യുവതിയെ അപമാനിച്ചുവിട്ട പേരാമംഗലം സിഐ ആരാണ്? ഈ ചോദ്യമാണ് എങ്ങും ഉയര്‍ന്നുകേട്ടത്. സിഐയുടെ എല്ലാ വിവരങ്ങളും ലഭിച്ചു. സ്റ്റേഷനില്‍ വച്ച് മോശമായി പെരുമാറിയ സിഐയുടെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് അന്ന് നാല് പേര്‍ക്കെതിരെ കേസ് എടുത്തത്.

അന്നത്തെ പേരാമംഗലം സിഐ മണികണ്ഠന്‍ ആയിരുന്നു കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേ സിഐ തന്നെയാണ് യുവതിയോട് സ്‌റ്റേഷനില്‍വെച്ച് മോശമായി പെരുമാറിയതും. ആര് ബലാല്‍സംഗം ചെയ്തപ്പോഴായിരുന്നു കൂടുതല്‍ സുഖം എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഒരു പോലീസ് ഓഫീസറുടെ ഇടയില്‍നിന്ന് ഉണ്ടായത്.

എന്തിനാണ് വനിത സെല്ലില്‍ പരാതി കൊടുത്തത് എന്നും സിഐ ചോദിച്ചിരുന്നു. പൊലീസ് പെരുമാറിയത് പട്ടിയോടെന്ന പോലെയാണെന്നാണ് യുവതി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. സിപിഐ(എം) പ്രാദേശിക നേതാവായ ജയന്തന്‍, സഹോദരന്‍ ജിതേഷ്, ബിനീഷ്, ഷിബു എന്നിവര്‍ക്കെതിരെയാണ് അന്ന് കേസ് എടുത്തിരുന്നത്.

അന്നത്തെ പത്ര റിപ്പോര്‍ട്ടില്‍ എല്ലാം വിശദമായി പറയുന്നുണ്ട്. ഭര്‍ത്താവിന് അപകടത്തില്‍ പരിക്കുപറ്റിയെന്ന് പറഞ്ഞ് നാല് പേരും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി ക്രൂരമായി ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button