രാജ്യത്ത് നടന്ന ബലാത്സംഗങ്ങളുടെ വീഡിയോകൾ വിൽപ്പനയ്ക്ക് .ഉത്തർപ്രദേശിലാണ് സംഭവം. 20 രൂപ മുതൽ 200 രൂപവരെയാണ് ഇതിനായി ഈടാക്കുന്നത്. റേപ്പ് വീഡിയോസ് എന്ന പേരിൽ വിൽക്കപ്പെടുന്ന ഇവ മൊബൈലിലാക്കിയും ഡിവിഡിയായും നൽകുന്നുണ്ട്.
ശരിയാക്കാനായി എത്തുന്ന ഫോണുകളിൽ നിന്നും എടുക്കുന്നവയും ഏജന്റുമാർ എത്തിക്കുന്ന വീഡിയോകളും ചേർത്താണ് ആവശ്യക്കാർക്ക് വിൽക്കുന്നത് . പീഡനത്തിനിരയാകുന്നവരുടെ മുഖങ്ങൾ വീഡിയോകളിൽ വ്യക്തമാണ്. ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് കൂടുതലായും ഇത്തരം വീഡിയോകൾ ഉപയോഗിക്കുന്നത്. അൽജസീറയുടെ റിപ്പോർട്ടർമാരാണ് ഈ വാർത്ത പുറത്തു കൊണ്ട് വന്നത്.
Post Your Comments