ബാഗ്ദാദ്: അവരുടെ രക്തം കൊണ്ട് ചോരപ്പുഴ ഒഴുക്കൂ… ഐസിസ് പോരാളികളോട് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനമിങ്ങനെ. ഇറാഖ് സേന ഐസിസ് ഭീകരകേന്ദ്രങ്ങള്‍ വളഞ്ഞെന്നുള്ള വാര്‍ത്തകള്‍ക്കുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നത്.
തുര്‍ക്കിയും ഐസിസ് പിടിച്ചടക്കുമെന്ന് പറയുന്നുണ്ട്. വിശ്വാസികളുടെ നഗരങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ചാവേറുകളാവാനും ബാഗ്ദാദിയുടേതെന്ന പേരില്‍ പുറത്തുവന്ന വീഡിയോയില്‍ ആഹ്വാനമുണ്ട്. മൊസ്യൂളില്‍ ഐസിസ് താവളം ഇറാഖി സേന വളഞ്ഞതോടെ പിന്‍തിരിഞ്ഞ് ഓടരുതെന്നാണ് ബാഗ്ദാദിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഇറാഖ് നഗരമായ മൊസ്യൂള്‍ ഐസിസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇറാഖി സേന ആരംഭിച്ചത്. തങ്ങളുടെ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നവരെയെല്ലാം ഇല്ലാതാക്കണം. അവരുടെ പ്രദേശങ്ങളില്‍ പ്രവേശിച്ച് ചോരപ്പുഴയൊഴുക്കണം. സ്വന്തം നാട്ടില്‍ നിന്ന് ഓടിയൊളിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് അഭിമാനത്തോടെ യുദ്ധം ചെയ്യുന്നതെന്നും ശബ്ദരേഖയില്‍ ബാഗ്ദാദി പറയുന്നു. ഐസിസിന്റെ അല്‍ ഫര്‍ഖാനാണ് ശബ്ദരേഖ പുറത്തുവിട്ടത്.
Post Your Comments