ലോകത്തു ഐ എസിനു ഭയമുള്ള ഏക രാജ്യം ഇസ്‌റായേൽ ആണെന്ന വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവർത്തകൻ.മാധ്യമ പ്രവർത്തകനായ ജർഗൻ ടോഡൻ ഹോഫർ 10 ദിവസം ഐ എസിന്റെ കൂടെ ചിലവഴിച്ചു ശേഖരിച്ച വിവരങ്ങളാണ് ഇത്.അമേരിക്കയെയും റഷ്യയെയും ഒന്നും തങ്ങൾക്കു ഭയമില്ലെന്നും എന്നാൽ ഇസ്രായേൽ സൈന്യത്തിന്റെ കഴിവിനെ തങ്ങൾ ഭയപ്പെടുന്നതായും അവർ ജർഗനോട് പറഞ്ഞു.
അത്രയധികം അപകടകാരികളാണ് ഇസ്രായേൽ സൈന്യം എന്നാണ് ഐ എസിന്റെ അഭിപ്രായം. ഇസ്‌ലാമിക് സ്റ്റേറ്റിൽ പത്തു ദിവസം എന്ന പേരിൽ ജർഗന്റെ അഭിമുഖം ജർമ്മൻ മാധ്യമം തിങ്കളാഴ്ച പുറത്തു വിട്ടു.ഐ എസ് അനുമതിയോടെയായിരുന്നു അദ്ദേഹം അവരുടെ ക്യാംപുകളിൽ 10 ദിവസം കഴിഞ്ഞത്.മറ്റു രാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ തങ്ങള്‍ക്ക് ക്ഷീണം ഉണ്ടായതായും അവര്‍ സമ്മതിക്കുന്നു.
Post Your Comments