International

ഡെസ്‌ക് ടോപ് കംപ്യൂട്ടറുകളെ കടത്തിവെട്ടി മൊബൈല്‍ ഉപയോഗത്തില്‍ വന്‍ കുതിച്ചു ചാട്ടം

സാന്‍ഫ്രാന്‍സിസ്‌കോ : ഡെസ്‌ക് ടോപ് കംപ്യൂട്ടറുകളെ കടത്തിവെട്ടി മൊബൈല്‍ ഉപയോഗത്തില്‍ വന്‍ കുതിച്ചു ചാട്ടം. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി സ്മാര്‍ട്ട് ഫോണിനെയാണ് മിക്കവരും ആശ്രയിക്കുന്നത്. തുടക്കത്തില്‍ ആശയ വിനിമയം സുഗമമാക്കാനായിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത്. വിവരങ്ങളറിയാനും മെസ്സേജ് അയയ്ക്കാനും കഴിയുന്ന തരത്തിലുള്ള ഫോണുകളായിരുന്നു അക്കാലത്ത് വിപണിയിലുണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയിലും മാറ്റം വന്നു.

ഫേസ് ബുക്ക്, വാട്‌സാപ്, ഗൂഗിള്‍ പ്ലസ്, തുടങ്ങി സോഷ്യല്‍ മീഡിയ അപ്ലിക്കേഷനുകളും പരസ്പരം കണ്ട് സംസാരിക്കാനും കഴിയാവുന്ന തരത്തിലേക്ക് ടെക്‌നോളജി വളര്‍ന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വര്‍ധിച്ചു. സെര്‍ച്ചിങ്ങിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനുമായി 51 % പേരും ആശ്രയിക്കുന്നത് സ്മാര്‍ട്ടു ഫോണുകളും ടാബ് ലെറ്റുമാണ്. അമേരിക്കയിലെ സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡെസ്‌ക് ടോപിന്റെ ഉപയോഗം 48 ശതമാനമായി കുറഞ്ഞു. മികച്ച ഇന്റര്‍നെറ്റ് ഓഫര്‍ നല്‍കുന്നതിനായി കമ്പനികള്‍ മത്സരത്തിലാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന്റെ ഫലമായി 2009 നു ശേഷമാണ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button