ശ്രീനഗർ:കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ പാക് സേനയുടെ നടപടിയില്‍ വിദേശകാര്യമന്ത്രാലയം പാകിസ്താനെ പ്രതിഷേധം അറിയിച്ചു.പാക് ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ മന്‍ദീപ് സിംഗിന്റെ മൃതദേഹമാണ് പാക് സേന വികൃതമാക്കിയത്.പാക് സേനയുടെ ഈ നടപടിയിൽ ഇന്ത്യ കടുത്ത അതൃപ്ത്തി പ്രകടിപ്പിച്ചിരുന്നു.അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥകളില്‍ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.കൂടാതെ പാക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുകയുണ്ടായി.അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ്തിഥി ഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗും ഇന്ന് ജമ്മുകശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും.പാക്ക് വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ട പൂഞ്ച്, രജൗറി, ഉറി മേഖലകളില്‍ പ്രതിരോധ മന്ത്രി സന്ദര്‍ശനം നടത്തും. ജനവാസ കേന്ദ്രങ്ങളില്‍ പാക്ക് ആക്രമണം തുടരുന്നതിനാല്‍ കൂടുതൽ ബിഎസ്എഫിനെ വിന്യസിപ്പിക്കുന്ന കാര്യവും പ്രതിരോധമന്ത്രി ചര്‍ച്ച ചെയ്യും.
Post Your Comments