തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കി കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍.
തന്നെ പീഡിപ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ജയന്തന്‍, ജയന്തന്റെ സഹോദരന്‍ ജിനേഷ്, ബിനേഷ്, ഷിബു എന്നിവരാണെന്ന് യുവതി വെളിപ്പെടുത്തി. ഇതില്‍ സി.പി.എം. നേതാവായ ജയന്തന്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറാണ്. തിരുവനന്തപുരം പ്രസ്‌ക്ലബിലായിരുന്നു യുവതി താന്‍ രണ്ട് വര്‍ഷമായി അനുഭവിച്ച മാനസിക വേദന വിവരിച്ചത്. 2014ല്‍ ഇയാള്‍ക്കെതിരെ മുളങ്കുന്നത്തു കാവ് പൊലീസ് സ്‌റ്റേഷനിലാണ് പീഡനത്തിനിരയായ യുവതി പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാന്‍ പോയ തങ്ങള്‍ക്ക് മോശം ആനുഭവമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു. മൂന്ന് ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ട് പോയി ജനമധ്യത്തില്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ എങ്ങിനെയാണ് മൊഴി പറയേണ്ടതെന്ന് പൊലീസ് തങ്ങളെ പഠിപ്പിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു യുവതി തന്റെ ദുരനുഭവം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. യുവതിയും ഭര്‍ത്താവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്
രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് പിച്ചിചീന്തിയ യുവതിയുടെ ദുരനുഭവം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. പോസ്റ്റ് ഏറെ ചര്‍ച്ച ആയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണ് ഭാഗ്യലക്ഷ്മി ഫേസ് ബുക്കില്‍ വിവരിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ സ്ത്രിയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ പറഞ്ഞതെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കള്‍. വീട്ടില്‍ എത്തി താന്‍ വച്ചു വിളമ്പിയതു കഴിച്ച് ചേച്ചി, ചേട്ടാ എന്നൊക്കെ തങ്ങളെ വിളിക്കുന്നവര്‍ അവരാണ് തന്നെ ചതിച്ചതെന്ന് ഇരയായ സ്ത്രീ ഭാഗ്യലക്ഷ്മിയോടു പറഞ്ഞതായാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.
2014ലാണ് സംഭവം നടന്നത്. മദ്യപാനിയായ ഭര്‍ത്താവ് ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിന് ചെറിയ കുഴപ്പം പറ്റിയെന്ന് പറഞ്ഞാണ് നാലു പേരും ചേര്‍ന്ന് തന്നെ കാറില്‍ കൊണ്ടുപോയത്. കൊടുങ്ങല്ലൂര്‍ എത്തിയപ്പോള്‍ വാഹനം വഴിമാറി സഞ്ചരിക്കുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല. വാഹനം കുറച്ച് കൂടി മുന്നിലേക്ക് പോയ ശേഷം ഒരു വീടിന് മുന്നില്‍ നിന്നു. അവിടെ വച്ചാണ് പ്രതികള്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി.
ഭര്‍ത്താവ് ചികിത്സ കഴിഞ്ഞു വന്നതിനുശേഷമാണ് വിവരം അറിയുന്നത്. തന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടെന്ന് മനസിലായ ഭര്‍ത്താവ് നിരന്തരം ചോദിച്ചപ്പോഴാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
മടിച്ചാണ് ഭര്‍ത്താവിനോട് കാര്യം പറഞ്ഞ്. പൊലീസില്‍ പരാതി കൊടുത്തു. ആ നാലുപേരേയും മുന്നില്‍ നിറിത്തിയിട്ട് ഇവരില്‍ ആരു ബലാത്സംഗം ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയത് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ താന്‍ കേസ് പിന്‍വലിച്ചതായും ഇരയായ സ്ത്രീ ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു.
Post Your Comments