തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നു. രാഹുല്‍ ഗാന്ധിക്കാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ടിഎന്‍ പ്രതാപന്‍
കണക്കില്‍പ്പെടാത്ത കോടികള്‍ സമ്പാദിച്ചെന്നാണ് ആരോപണം.
പ്രതാപന്റെ മകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് ഒരു കോടി രൂപ വാരിയെറിഞ്ഞെന്നും പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലാണ് മകള്‍ ആന്‍സി പഠിക്കുന്നത്. വിദേശ അക്കൗണ്ടില്‍ നിന്നാണ് ഇതിനായി പണം പിന്‍വലിച്ചതെന്നും പറയുന്നു. ഇതുസംബന്ധിച്ച അന്വേഷണം വേണമെന്നും പരാതി ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രതാപന്‍ സ്വത്ത് വിവര കണക്കുകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ആ വിവരം വെച്ച് ഇതിനുള്ള സാമ്പത്തികശേഷിയില്ല. പുറത്തറിയപ്പെടുന്ന ബിസിനസ്സുകളും ഇല്ല. എംഎല്‍എ എന്ന നിലയിലുള്ള വരുമാനം കൊണ്ട് ഇത്രയധികം പണം എവിടെ നിന്നു വന്നു.
ബിനാമി പേരുകളില്‍ ബിസിനസ് സംരംഭങ്ങളില്‍ പ്രതാപന്‍ മുതല്‍ മുടക്കിയിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. സ്‌നേഹതീരം പാര്‍ക്കില്‍ ആദ്യ വര്‍ഷങ്ങളില്‍ പ്രവേശനഫീസായി ഈടാക്കിയ 22,03,445 രൂപ പ്രതാപന്‍ ഇഷ്ടപ്രകാരം ചെലവഴിച്ചു. ഇതിന്റെ ഒരു കണക്കും പ്രതാപന്‍ സര്‍ക്കാരിന് നല്‍കിയില്ലെന്നും ആരോപണമുണ്ട്. സ്‌നേഹതീരം പാര്‍ക്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും രാഹുലിന് അയച്ച കത്തില്‍ പറയുന്നു.
Post Your Comments