ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്താണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ടിപ്പുവിനെ പോലുള്ളവര്‍ക്ക് വേണ്ടി ഒരു ദിനം മാറ്റിവെക്കേണ്ടതില്ല. ടിപ്പു ഒരു രാജാവ് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ടിപ്പു ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും കോടതി പറയുന്നു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കുടക് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
Post Your Comments