![](/wp-content/uploads/2016/11/banasugara-dam-fish.jpg.image_.784.410.jpg)
കൽപറ്റ : ബാണാസുരസാഗർ അണക്കെട്ടിലെ നിരോധിത മേഖലയിൽ ഒരു സംഘം അതിക്രമിച്ചു കയറി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച മത്സ്യത്തെ ഡാമിൽ നിക്ഷേപിച്ചതായി പരാതി. പിറ്റേ ദിവസം ചത്തു പൊങ്ങിയ കടൽ മത്സ്യം ചൂരയെ പോസ്റ്റുമോർട്ടത്തിനായി ഫിഷറീസ് വകുപ്പിന് കൈമാറി. പുറത്തു നിന്ന് മത്സ്യത്തെ കൊണ്ട് വന്നു ഡാമിൽ ഇടുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ രണ്ടു പേർ അണക്കെട്ടിൽ ബോട്ട് ജെട്ടിക്കു സമീപം കമ്പിവേലി കടന്ന് വെള്ളത്തിനടുത്തെത്തി. ഇംഗ്ലിഷ് കലർന്ന മലയാളം സംസാരിക്കുന്ന ഒരാളും ലുങ്കി ഉടുത്ത മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. നിരോധിതമേഖലയിൽ ഇവർ കടക്കുന്നതു കണ്ട് തിരുവനന്തപുരം തിരുമല സ്വദേശി എസ്.മഹേഷ്കുമാർ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ തങ്ങളുടെ കയ്യിലെ കവറിൽ നിന്ന് മീനിനെ എടുത്ത് അതിന്റെ വായിൽ ചിപ്പ് നിക്ഷേപിച്ച് ഡാമിൽ ഇടുകയായിരുന്നു ഇതിനിടെ മീനിന്റെ മുള്ള് തട്ടി ഇയാളുടെ കൈമുറിഞ്ഞു. ആളുകൾ നോക്കാൻ തുടങ്ങിയതോടെ ഇയാളും കൂട്ടാളിയും , ധൃതിയിൽ ഓടിപ്പോയി ജീപ്പില്‍ കയറി കടന്നതായി മഹേഷ് പറഞ്ഞു. ഇയാൾ മീനിനെ നിക്ഷേപിക്കുന്ന ചിത്രവും മഹേഷ് പൊലീസിനു കൈമാറി.
പൊലീസ് ഉടൻ എത്തിയെങ്കിലും അതിക്രമിച്ചു കയറിയവർ രക്ഷപ്പെട്ടിരുന്നു. തുടർന്ന് അധികൃതർ പൊലീസിന് പരാതി നൽകി ചത്തമീനിന്റെ ഉള്ളിൽ ദുരൂഹമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്നും പടിഞ്ഞാറെത്തറ പൊലീസ് പറഞ്ഞു.
Post Your Comments