കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. വധഭീഷണി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രണ്ടാമതും കത്ത് വന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജയരാജന്റെ വീട്, പാര്‍ട്ടി ഓഫീസ്, പങ്കെടുക്കുന്ന ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കും. ജയരാജന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അതാത് പ്രദേശങ്ങളിലെ ഡിവൈഎസ്പിമാര്‍ക്കായിരിക്കും സുരക്ഷാച്ചുമതല. കൂടാതെ മഫ്തിയിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും.
ജയരാജന്‍ പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് അതാത് ദിവസങ്ങളില്‍ കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ജയരാജന്‍ പോകുന്ന റൂട്ടുകളിലും സുരക്ഷയൊരുക്കും.
Post Your Comments