കൊച്ചി : നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2016-2017 ശീതകാല ഷെഡ്യൂള്‍ നിലവില്‍വന്നു. 2017 മാര്‍ച്ച് 25വരെ പ്രാബല്യത്തിലുള്ള ഷെഡ്യൂളില്‍ 1294 പ്രതിവാര സര്‍വീസുകളുണ്ട്. കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളില്‍ ഇത് 1142 ആയിരുന്നു. കുവൈറ്റ് എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവ രാജ്യാന്തരവിഭാഗത്തിലും എയര്‍ ഏഷ്യ ഇന്ത്യ, ഇന്‍ഡിഗോ, എന്നീ എയര്‍ലൈനുകള്‍ ആഭ്യന്തര സെക്ടറിലും സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതിയ ഷെഡ്യൂള്‍പ്രകാരം രാജ്യാന്തര സെക്ടറില്‍ ദുബായിയിലേക്കാണ് ഏറ്റവുമധികം സര്‍വീസ്. 60 സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബി-35, മസ്‌കറ്റ്-34, ഷാര്‍ജ-28, ക്വാലാലംപുര്‍-18, ബാങ്കോക്ക്-7, സിംഗപ്പുര്‍-14 എന്നിവിടങ്ങളിലേക്കാണ് മറ്റു പ്രമുഖ സര്‍വീസുകള്‍. ആഭ്യന്തരമേഖലയില്‍ ഡല്‍ഹിയിലേക്ക് പ്രതിവാരം 99 ഉം മുംബൈയിലേക്ക് 57ഉം ബംഗളൂരുവിലേക്ക് 56 ഉം സര്‍വീസുണ്ട്. അഗത്തി, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, പുണെ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിങ്ങനെയാണ് നേരിട്ടുള്ള സര്‍വീസ്.
രാജ്യാന്തരമേഖലയിലേക്ക് 20ഉം ആഭ്യന്തരമേഖലയിലേക്ക് ഒമ്പതും എയര്‍ലൈനുകള്‍ കൊച്ചിയില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.7 ദശലക്ഷംപേരാണ് കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.
Post Your Comments