NewsInternational

ഐഎസ് ഭീകരർക്ക് രക്ഷപെടാനുള്ള പഴുതുകൾ എല്ലാം അടച്ച് അതിവിദഗ്‌ധമായി സഖ്യസേനയുടെ മുന്നേറ്റം

ബഗ്‌ദാദ്‌ : മൊസൂളിൽ നിന്നും ഐഎസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ എല്ലാം അടച്ചാണ് സഖ്യസേന മുന്നേറുന്നത്. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ മോചനം ആരംഭിച്ചതായി സഖ്യസേന അറിയിച്ചു. അൻപതിനായിരത്തിലധികം ഇറാഖ് സേനയും, കുര്‍ദ്ദ് പോരാളികളും യുഎസ് സേനയുമാണ് ഐഎസിനെതിരെ പോരാടുന്നത്.

4000 ൽ അധികം ഐഎസ് തീവ്രവാദികൾ മൊസൂളിൽ ഉണ്ടെന്നാണ് വിവരം. സഖ്യസേന മൊസൂളിന്റെ ഇടത്തേ തീരമായ ജൂദായ്ദറ്റ് അൽ-മുഫ്തിയിൽ പ്രവേശിച്ചതായി മുതിർന്ന സഖ്യസേനാ കമാൻഡർ അറിയിച്ചു. അതേസമയം മൊസൂൾ നഗരത്തിന് സമീപത്തെ സുപ്രധാന ഗ്രാമങ്ങളിലൊന്നായ ഗോഗ്‌ജാലി പിടിച്ചെടുത്തതായും ടെലിവിഷൻ സ്റ്റേഷന്റെ നിയന്ത്രണം കൈയ്യടക്കിയതായും സഖ്യസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button