Uncategorized

വനംവകുപ്പിന്റെ ജീപ്പ് കാട്ടാന ആക്രമിച്ചു തകര്‍ത്തു- ഡ്രൈവർ രക്ഷപെട്ടത് തലനാരിഴക്ക്

പുല്‍പ്പള്ളി: വയനാട്ടില്‍ വനപാലകരുടെ ജീപ്പ് കാട്ടാന തകര്‍ത്തു. ജീപ്പ് ഡ്രൈവറായ മാനുവല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മനോധൈര്യമൊന്നു മാത്രമാണ് ജീപ്പ് ഡ്രൈവറായ പുത്തന്‍പുര മാനുവലിന്റെ ജീവന്‍ രക്ഷിച്ചത്.കണ്ടാമലയില്‍ നെയ്ക്കുപ്പ ഫോറസ്റ്റര്‍ മുസ്തഫ സാദിഖ് അടക്കമുള്ളവരെ വനപരിശോധനയ്ക്കായി ഇറക്കിവിട്ട് വരുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന കാട്ടാന അപ്രതീക്ഷിതമായി ജീപ്പിന് മുന്‍പിലേക്ക് ചാടുകയായിരുന്നു.

ജീപ്പിന്റെ മ‍ഡ്ഗാഡ് ചവിട്ടിപ്പൊളിച്ച ആന, ബോണറ്റ് അടിച്ചു തകര്‍ക്കുകയും ചെയ്തു.വാഹനം ഓഫാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ മുന്നോട്ടെടുത്തപ്പോള്‍ കാട്ടാന ഏറെ നേരം പുറകേ ഓടിയെന്ന് ഡ്രൈവര്‍ മാനുവല്‍ പറയുന്നു. ഈ സ്ഥലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്.

കുറച്ചു കാലം ശല്യം കുറവായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും രൂക്ഷമായി. കണ്ടാമല, നടവയല്‍, കായക്കുന്ന്, പരിയാരം, അമ്മാനി, ചെഞ്ചടി, രണ്ടാം മൈല്‍, പുഞ്ചവയല്‍, പാതിരിയമ്പം പ്രദേശങ്ങളിലാണ് വീണ്ടും കാട്ടാനശല്യം രൂക്ഷമായത്. നടവയല്‍- വേലിയമ്പം റോഡിലും കാട്ടാനകള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button