തിരുവനന്തപുരം: കെ.എം.ഏബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്പി മാത്രം വിചാരിച്ചാല്‍ റെയ്ഡ് നടക്കുമോ? എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ സംശയം. വിജിലന്‍സിലെ എസ്പി മാത്രം വിചാരിച്ചാല്‍ ഏബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്ന് ആരും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറയുകയുണ്ടായി.
റെയ്ഡ് തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങള്‍ വഴി അറിഞ്ഞു. എസ്പിയുടെ തീരുമാനപ്രകാരമായിരുന്നു പരിശോധനയെങ്കില്‍ അതു നിര്‍ത്തിവയ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാമായിരുന്നു.
എസ്പിയുടെ വീഴ്ചയായി സംഭവത്തെ ചിത്രീകരിക്കാനാണു ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സോളര്‍ കേസുമായി ബന്ധപ്പെട്ടു ബെംഗളൂരു കോടതിയുടെ വിധിക്കെതിരെയും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കോടതിയുടെ എക്‌സ്പാര്‍ട്ടി വിധിയില്‍പ്പോലും തനിക്കു പങ്കുള്ളതായി പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമപരമായിത്തന്നെ ഈ പ്രശ്‌നത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments