India

കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നു : മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ജയില്‍ ചാടി കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി ഭുപിന്തര്‍ സിംഗ്. അതിനിടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയുമാണ് അന്വേഷണം നടത്തുന്നത്.

തടവുകര്‍ രക്ഷപ്പെട്ടതിന് പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ആ ഭീകരവാദികള്‍ ഇവരെ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ അത് രാജ്യസുരക്ഷക്ക് കനത്ത ഭീഷണിയാകുമായിരുന്നെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ അവരെ പിന്തുടര്‍ന്ന് കണ്ടെത്താനും കൊലപ്പെടുത്താനും മധ്യപ്രദേശ് പൊലീസിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ജയിലിലെ ഉദ്യോഗസ്ഥരെയെല്ലാം നീക്കം ചെയ്യതിനാലും പുതിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ മാത്രമായതിനാലും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിനെ കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1988 ഐപിഎസ് ബാച്ചിലെ സുധീര്‍ സാഹിയാണ് ജയിലിലെ പുതിയ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍. എന്നാല്‍ സിമി പ്രവര്‍ത്തകര്‍ക്ക് ക്യാമറകള്‍ പ്രവര്‍ത്തിക്കില്ലെന്ന വിവരം അറിയാമായിരുന്നെന്നാണ് സംശയിക്കുന്നത്. ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതികള്‍ ജയില്‍ ചാടിയതെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് സുരക്ഷാ സംവിധാനത്തിലെ കനത്ത വീഴ്ചയാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button