NewsIndia

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ടിറ്റ്വറിലൂടെ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ സഹോദരി സഹോദരന്‍മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ അറിയിക്കുന്നതിനൊപ്പം സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മലയാള ഭാഷയും മറ്റു ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. എന്റെ മകന് സ്പാനിഷ് അറിയാം, എന്റെ മകള്‍ക്ക് ഫ്രഞ്ച് അറിയാം എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മാതാപിതാക്കള്‍,?എന്ത് കൊണ്ടാണ് അതേ അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് പറയാന്‍ സാധിക്കാത്തത് എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button