IndiaNews

ഇന്ത്യ തിരിച്ചടിക്കുന്നു; 14 പാക് പോസ്റ്റുകള്‍ തകര്‍ത്തു ; മൂന്നു പാക് സൈനീകര്‍ കൊല്ലപ്പെട്ടു

ജമ്മു:കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാന്‍ തുടരവെ, ഇന്ത്യന്‍ ൈസന്യം നടത്തിയ തിരിച്ചടിയില്‍ 14 പാക്ക് പോസ്റ്റുകള്‍ തകര്‍ന്നു. മൂന്ന് പാക്ക് റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.ഇന്നു രാവിലെ മുതല്‍ അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. സാംബയിലെ റാംഗഡ് മേഖലയിലും, നൗഷേറ സെക്ടറിലും ആര്‍എസ് പുരയിലെ അര്‍ണിയ മേഖലയിലുമാണ് പാക്ക് സൈന്യം വ്യാപക ആക്രമണം നടത്തിയത്.

ഷെല്ലാക്രമണത്തില്‍ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെടുകയും . 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ദീര്‍ഘദൂര, ഹ്രസ്വദൂര മോര്‍ട്ടാര്‍ ഷെല്ലുകളാണ് പാക് സൈന്യം ഉപയോഗിച്ചത്. ഇന്ത്യന്‍ സൈന്യവും ബിഎസ്‌എഫും ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ 170ല്‍ പരം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

ഇതിനിടെ സംഘര്‍ഷം രൂക്ഷമായ ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന 174 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഏതാണ്ട് 25ഓളം സ്കൂളുകള്‍ക്ക് നേരെ വിഘടനവാദികള്‍ ആക്രമണം നടത്തിയിരുന്നു. സംസ്ഥാനത്ത് വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദിനെത്തുടര്‍ന്ന് ഏതാണ്ട് 10 ലക്ഷത്തോളം കുട്ടികള്‍ക്ക് സ്കൂളിലെത്താനാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button