വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ പ്രണയ സന്ദേശം അയച്ചതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നു. ഏഴു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഐ ലവ് യൂ എന്ന് മെസ്സേജ് അയച്ചതിന്റെ പേരിലാണ് നാട്ടില്‍ കൂട്ടത്തല്ല് നടന്നത്. തമ്മില്‍ തല്ലിയ 11 പേരെ പോലീസ് അറസ്റ്റുചെയ്തു.
വില്ലുപുരത്ത് കൂട്ടത്തല്ലിനിടയാക്കിയത് പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ ബന്ധുവിന് അയച്ച മെസേജാണ്. പെൺകുട്ടി തന്റെ ബന്ധുവിന് മെസേജ് അയച്ചത് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന അയല്‍വാസിയായ സ്ത്രീയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ്. സ്ഥിരമായി സ്ത്രീയുടെ വീട് സന്ദര്‍ശിക്കാറുള്ള പെണ്‍കുട്ടി വീട്ടിലെത്തിയാലുടന്‍ ഫോണെടുത്ത് കളിക്കാറുണ്ടായിരുന്നു. പതിവുപോലെ കഴിഞ്ഞ ദിവസവും അയല്‍പക്കത്തെ വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുവായ ഗോപീനാഥിന് ഐ ലവ് യു എന്ന സന്ദേശം അയച്ചു. തന്റെ ഫോണില്‍ മെസേജ് വന്നയുടന്‍ ഗോപീനാഥ് സ്ത്രീയെ തിരിച്ച് വിളിച്ചു. എന്നാല്‍ താന്‍ മെസേജ് അയച്ചിട്ടില്ലെന്ന് സ്ത്രീ തറപ്പിച്ച് പറയുകയായിരുന്നു.
തുടർന്ന് യുവതി തന്റെ ബന്ധുവായ അയ്യപ്പനെ വിളിച്ച് ഗോപീനാഥ് എന്നയാള്‍ ഫോണില്‍വിളിച്ച് മോശമായി സംസാരിക്കുന്നുവെന്ന് പരാതി പറഞ്ഞു. അതിനുശേഷം അയ്യപ്പന്‍ തന്റെ സുഹൃത്തുക്കളെയും കൂട്ടി ഗോപീനാഥിനെ ക്രൂരമായി മര്‍ദ്ദിച്ചു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. അടി കൊണ്ട ഗോപീനാഥ് അയ്യപ്പനെ പിന്തുടര്‍ന്ന തല്ലിച്ചതച്ചു. അവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. അയ്യപ്പനെ മര്‍ദ്ദിച്ചതറിഞ്ഞ വേറൊരു സംഘം ഗോപീനാഥിനെ വീണ്ടും തല്ലി. അക്രമത്തില്‍ പരുക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments