ന്യൂഡൽഹി:അതിർത്തിയിലെ പാക് പ്രകോപനത്തെ ഇന്ത്യ അതി ശക്തമായ തിരിച്ചടിയാണ് നൽകിയത്.വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷിട്ടിച്ചുകൊണ്ടിരുന്ന പാകിസ്താന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് നൽകിയത്.ഇതിന് തെളിവാണ് ഒക്ടോബര്‍ 19 മുതല്‍ 30 വരെയുള്ള ആക്രമണത്തിൽ പതിനഞ്ചോളം പാകിസ്താന്‍ സൈനികർ ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടു എന്നത്.
ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് വെടിവയ്ക്കുന്ന പാകിസ്താന്‍ റേഞ്ചേഴ്‌സിയേും വെടിവെപ്പിനിടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളേയും ലക്ഷ്യം വച്ച് 5-6 കിലോമീറ്റര്‍ ദൂരപരിധിയില്‍ പതിക്കുന്ന 3000-ത്തിലേറെ ,ഹ്രസ്വദൂര മോര്‍ട്ടര്‍ ഷെല്ലുകളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ സൈന്യത്തിന് നേരെ ഇന്ത്യന്‍ സൈന്യം തൊടുത്തുവിട്ടത്.എതിരാളികളുടെ നീക്കങ്ങള്‍ തടയാനും അവരെ അതിര്‍ത്തിയില്‍ നിന്ന് തുരത്തുന്നതിനും വേണ്ടി ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കുന്ന 2000-ത്തിലേറെ ഹ്രസ്വദൂര മോര്‍ട്ടര്‍ ഷെല്ലുകളും ഇന്ത്യൻ സൈന്യം പ്രയോഗിച്ചിരിന്നു.കൂടാതെ ഇന്ത്യന്‍ ജവാന്‍മാരുടെ തോക്കുകളില്‍ നിന്ന് 35,000-ത്തിലേറെ ബുള്ളറ്റുകളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യൻ അതിർത്തി കടന്നു പോയതെന്നതും ശ്രദ്ധേയമാണ്.മീഡിയം മെഷീന്‍ ഗണ്‍, ലൈറ്റ് മെഷീന്‍ ഗണ്‍, റൈഫിള്‍സ് എന്നിവയായിരുന്നു എതിരാളികളെ ആക്രമിക്കാനായി സൈനികര്‍ ഉപയോഗിച്ചത്.
അറുപതോളം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാൽ ഇതിനെയെല്ലാം അതിശക്തമായാണ് ഇന്ത്യൻ സൈന്യം നേരിട്ടതും തിരിച്ചടിച്ചതും. എന്നാൽ പാക് സൈന്യത്തിന്റെ തേർവാഴ്ചയുടെ ഫലമായി സ്വരാജ്യത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായി. തുടരെയുള്ള പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യൻ സൈന്യം.
Post Your Comments