ന്യൂഡല്‍ഹി● ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന് സൊരാവര്‍ സിംഗിന്റെ മുന്‍ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മ രംഗത്ത്. യുവരാജ് കഞ്ചാവിന് അടിമയാണെന്നും ആ കുടുംബം മുഴുവന്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും ആകാന്‍ക്ഷ ആരോപിച്ചു. താന്‍ യുവരാജിനൊപ്പം ഇരുന്നാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഭര്ത്താവിനോടൊപ്പമിരുന്നും പുക വലിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണ കാര്യമാണെന്നും ഇപ്പോള്‍ തന്റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് തന്നെ ഉപയോഗിക്കുകയാണെന്നും ആകാന്‍ക്ഷ പറഞ്ഞു.
യുവരാജിന്റെ സഹോദരനൊപ്പമുള്ളത് യഥാര്‍ഥത്തില്‍ വിവാഹമായിരുന്നില്ലെന്നും തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആകാന്‍ക്ഷ വെളിപ്പെടുത്തി. ബിഗ് ബോസ്സിന്റെ പത്താം സീസണിലെ മത്സരാര്‍ഥിയായിരുന്ന ആകാന്‍ക്ഷ കഴിഞ്ഞ ദിവസം ഷോയില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്ന് നല്കിയ അഭിമുഖത്തിലാണ് ആകാന്‍ക്ഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments