ഭക്ഷണം കഴിച്ചശേഷം കുറച്ച് ദൂരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനം തെളിയിക്കുന്നത്. പ്രമേഹരോഗിയാണെങ്കിൽ പ്രത്യേകിച്ചും. പ്രമേഹരോഗികൾ ഭക്ഷണശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും.
ദിവസവും ഏതെങ്കിലും സമയം അരമണിക്കൂർ നടക്കുന്നതിനെക്കാൾ ഭക്ഷണശേഷമുള്ള ചെറുനടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ 12 ശതമാനം കുറയ്ക്കുന്നതായാണ് ന്യസിലൻഡിലെ ഒടാഗോ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. വൈകുന്നേരത്തെ ഭക്ഷണശേഷമാണ് നടക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ് 22ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്
Post Your Comments