ഖത്തർ : ഖത്തറിലെ അനധികൃത താമസക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. അനധികൃതതാമസക്കാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഡിസംബർ ഒന്നിന് ശേഷം പിടിക്കപ്പെട്ടാൽ കനത്ത ശിക്ഷയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനോടകം കുറേയേറെപ്പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടുവെന്നും ബാക്കിയുള്ളവർ അവസാന നിമിഷംവരെ കാത്തിരിക്കാതെ എത്രയുംവേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് സേര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലെബ്ദ അറിയിച്ചു. എത്തുന്നവർക്ക് രാജ്യംവിടാനുള്ള എക്സിറ്റ് പെര്‍മിറ്റ് 15 മിനിറ്റിനുള്ളിൽ ലഭിക്കുമെന്നും ടിക്കറ്റിന് പണമില്ലാത്തവരെ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments