NewsGulf

പ്രവാസികൾക്ക് സന്തോഷവാർത്ത : പെൻഷനും മറ്റ് ആനുകൂല്യങ്ങളും സംബദ്ധിച്ച പുതിയ തീരുമാനം ധാരണയിൽ

ദുബായ്: പ്രവാസികളുടെ പെൻഷൻ തുക 1000 രൂപയിൽ നിന്ന് 5000 രൂപയാക്കാൻ  തീരുമാനിച്ചതായി റിപ്പോർട്ട്. കൂടാതെ നോര്‍ക്ക റജിസ്‌ട്രേഷനും ക്ഷേമനിധി അപേക്ഷകളും ഓൺലൈൻ ആക്കാനും ധാരണയായിട്ടുണ്ട്.  നോർക്കയുടെ നിലവിലെ രെജിസ്ട്രേഷൻ രീതി സങ്കീർണമാണെന്നും  ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലയെന്നുമുള്ള   പരാതികളെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം.

ഇതിനായി 3 തവണ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  പ്രവാസികാര്യ സമിതി യോഗം ചേർന്നിരുന്നു. കൂടാതെ പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നവംബർ 22 മുതൽ പ്രവാസികാര്യ നിയമസമിതിയുടെ സിറ്റിംഗിന് കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button