ശ്രീനഗര്‍ : കാശ്മീരിലെ പൂഞ്ച്, രജൌരി ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിവെയ്പും ഷെല്ലാക്രമണവും നടത്തി. ബാലകോറ്റ് സെക്ടറില്‍ രാവിലെ 9 മണി മുതല്‍ പ്രകോപനമില്ലാതെ ആക്രമണം ആരംഭിക്കുകയായിരുന്നുവെന്നു സൈനികവക്താവ് പറഞ്ഞു.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മേന്താം സെക്ടറിലും പാകിസ്ഥാന്വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ഉച്ചയ്ക്ക് ശേഷം , രജൌരി ജില്ലയിലും പാക് സൈന്യം പ്രകോപനം ആരംഭിച്ചതായും സൈനികവക്താവ് പറഞ്ഞു.സാമ്പ,കത്വ,ജമ്മു ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തികളിലും ഇന്നലെ പ്രകോപനമുണ്ടായിരുന്നു.
Post Your Comments