International

നവാസ് ഷെരീഫ് നടപ്പിലാക്കുന്നത് മോദിയുടെ അജന്‍ഡ-ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്● പാകിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടപ്പിലാക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജന്‍ഡയാണ് നടപ്പിലാക്കുന്നതെന്ന് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹരീക് ഐ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.

മോദിയുടെ താല്പര്യങ്ങള്‍ക്ക് നേട്ടമുണ്ടാകുന്ന രീതിയിലാണ് ഷെരീഫിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ മെയില്‍ നവാസ് ഷെരീഫ് ലണ്ടനില്‍ സര്‍ജറിയ്ക്ക് പോയപ്പോള്‍ ആശുപത്രി കിടക്കയില്‍ നിന്നും അമ്മയേയോ കുട്ടികളെയോ വിളിക്കുന്നതിന് പകരം മോദിയെ ആണ് വിളിച്ചതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

നവാസ് മോദിയുടെ താല്പര്യങ്ങളാണ് പിന്തുടരുന്നത്. ഇരുവരുടെയും അജന്‍ഡകള്‍ ഒന്നാണ്. പാക് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നവാസ് ഷെരീഫ് ആണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

മുഖുവാന്‍ ഭരണസംവിധാനവും അഴിമതിക്കാരനായ പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. അഴിമതിക്കാരനെന്ന് സംശയിക്കുന്നയാളെ പ്രധാനമന്ത്രിയായി താന്‍ അംഗീകരിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button