ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മധുരം കഴിക്കണമെന്ന് പണ്ട് മുതലേ കേൾക്കാറുള്ള ഒന്നാണ്. സാധാരണ ഗതിയിൽ ഭക്ഷണ രുചി ആരംഭിക്കുന്നത് മസാല രുചികളില്‍ നിന്നാണ്. അതായത് എരിവില്‍ നിന്നും പുളിയില്‍ നിന്നും തുടങ്ങി മോരിലും പിന്നീട് മധുരത്തിലും അവസാനിയ്ക്കുന്നതാണ് പതിവ്. മോര് ഒഴിവാക്കിയാലും തുടക്കം മസാലയിലും ഒടുക്കം മധുരത്തിലുമെന്ന രീതിയാണ് ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും പിന്‍തുടരുന്നത്. ഇതിനു പുറകില്‍ വിശ്വാസമോ ചടങ്ങോ മാത്രമല്ല, ആരോഗ്യപരമായ വാസ്തവവുമുണ്ട്.
മസാലകളടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ ദഹനരസങ്ങളും ഉമിനീരുമെല്ലാം ഉല്‍പാദിപ്പിക്കപ്പെടുന്നു. ദഹനപ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് ഏറെ അത്യാവശ്യവുമാണ്. കൂടുതല്‍ എരിവും പുളിയുമെല്ലാം വയറിന് കേടാണെങ്കിലും ആവശ്യത്തിനു മസാലകള്‍ കലര്‍ന്ന ഭക്ഷണം ദഹനേന്ദ്രിയത്തിന് ഗുണം ചെയ്യുമെന്നതാണ് വാസ്തവം. ഇത് ദഹനപ്രക്രിയ സുഗമമായി നടക്കാന്‍ സഹായിക്കും.
ഭക്ഷണത്തിന്റെ തുടക്കത്തില്‍ മധുരം കഴിക്കുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കും. കാരണം മധുരം ദഹനരസങ്ങളുടെ ഉല്‍പാദനം കുറയ്ക്കും. ഇവയിലെ കാര്‍ബോഹൈഡ്രേറ്റാണ് കാരണം. എന്നാല്‍ മധരും അമിനോ ആസിഡാണ്. ഇവ ട്രിഫ്‌റ്റോഫാന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് സെറാട്ടനിന്‍ കൂടുതലുല്‍പാദിപ്പിക്കാന്‍ തലച്ചോറിന് പ്രചോദനം നല്‍കും.
സെറാട്ടനിന്‍ സന്തോഷവും ആത്മസംതൃപ്തിയുമെല്ലാം തരുന്ന ഒന്നാണ്. ഭക്ഷണം കഴിച്ച് മധുരം കഴിക്കുന്നതോടെ ഭക്ഷണം പൂര്‍ണമായെന്ന ആത്മസംതൃപ്തി ഉണ്ടാകും. മധുരത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വയര്‍ നിറഞ്ഞതെന്ന തോന്നലുണ്ടാക്കും. ദഹനപ്രക്രിയ പതുക്കെയാകും. ഇത് കൊണ്ടാണ് മധുരം കഴിച്ചാല്‍ ഉറക്കം വരുന്നത്. മസാലകള്‍ വയറ്റിനെ കൂടുതല്‍ അസിഡിക്കാക്കും. ഇത് ഒഴിവാക്കാനാണ് ഇതിനു ശേഷം മോരോ തൈരോ കഴിയ്ക്കുന്നത്. കറികള്‍ കൂട്ടി ഊണു കഴിച്ച ശേഷം മോരോ തൈരോ കൂട്ടി ചോറുണ്ണുന്നതിനും തൈരു കഴിയ്ക്കുന്നതിനും പിന്നിലെ രഹസ്യമിതാണ്.
Post Your Comments