തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ലോബി സെക്രട്ടറിയേറ്റില്‍ പ്രബലമെന്ന് ചെറിയാന്‍ ഫിലിപ്പ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണ സ്തംഭനമുണ്ടെന്ന പ്രചരണം നടത്തുകയാണ്.
ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ സത്യസന്ധരാണോയെന്ന് വിധിയെഴുതേണ്ടത് വിജിലന്‍സ് കോടതിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റില്‍ സുലഭമായിരിക്കും. ഈ ഉദ്യോഗസ്ഥരാണ് മന്ത്രിമാരെ വഴിതെറ്റിക്കുന്നതും പ്രശ്‌നത്തില്‍ കൊണ്ടു പോയി കുടുക്കുന്നതും.
മന്ത്രിമാരെ അഴിമതിയിലേക്കു വലിച്ചിഴക്കുകയും അഴിമതിവിഹിതം കണക്കു പറഞ്ഞു വാങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാകൂ എന്നും ചെറിയാന്‍ വ്യക്തമാക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ അവിഹിത ബന്ധം ഉണ്ടെങ്കില്‍ അതില്ലാതാക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
Post Your Comments