കഴിഞ്ഞ ദിവസം മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലേക്ക് ഹുതികള്‍ നടത്തിയ മിസൈല്‍ ആക്രമണം ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്.മക്ക ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു എന്ന വർത്ത ഒരു നിമിഷമെങ്കിലും ലോക ജനതയെ ആശ്വാസത്തിലാഴ്ത്തിയിരിക്കുകയാണ്.
ബുര്‍ഖാന്‍ 1 എന്ന ബാലിസ്റ്റിക് മിസൈലാണ് ഹൂതി വിമതര്‍ മക്കയിലേക്ക് തൊടുത്തത്.എന്നാൽ ഈ ഗണത്തിൽ പെട്ട മിസൈൽ ഇപ്പോഴും ലോകരാഷ്ട്രങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്.ഒന്നാം ഗള്‍ഫ് യുദ്ധ കാലത്താണ് സ്കഡ് മിസൈലുകളെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നത്. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വജ്രായുധമായിരുന്നു വൻ പ്രഹരശേഷിയുള്ള ഈ സ്കഡ് മിസൈലുകൾ. ഈ മിസൈലുകളിൽ നിന്നു രക്ഷപ്പെടാനായി അക്കാലത്തു കൂടെനിന്ന അറബ് രാഷ്ട്രങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നൽകി സഹായിച്ചത് അമേരിക്കയായിരുന്നു. അമേരിക്കയുടെ ഈ പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ ബുര്‍ഖാന്‍ മിസൈൽ തകർത്തത്.
ഹൂതി വിമതര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നത് ഇറാനും ഹിസ്ബുള്ളയുമാണെന്ന് അറബ് സഖ്യസേനയുടെ ആരോപണം.ഇതിനൊപ്പം തങ്ങളുടെ വിശുദ്ധ നഗരമായ മക്കയ്ക്കു നേരെ ആക്രമണം നടത്താന്‍ മുതിര്‍ന്ന ഹൂതി വിമതര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.
ശീതയുദ്ധകാലത്താണ് സോവിയറ്റ് യൂണിയന്‍ നിർമ്മിച്ച സ്‌കഡ് മിസൈലുകളും അതിന്റെ പ്രാദേശിക പതിപ്പുകളുമാണ് ഹൂതികളുടെ പക്കലുള്ളത്.അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌കഡ് വിഭാഗത്തില്‍ പെടുന്നതാണ് ബുര്‍ഖാന്‍ 1 മിസൈല്‍.സോവിയറ്റ് സ്‌കഡ് മിസൈലുകളെ അടിസ്ഥാനമാതൃകയാക്കി ഹൂതി വിമതര്‍ വികസിപ്പിച്ചെടുത്തതാണ് ബുര്‍ഖാന്‍ 1.ഏകദേശം 88 സെന്റിമീറ്റര്‍ വ്യാസവും 12.5 മീറ്റര്‍ നീളവുമുണ്ട് ബുര്‍ഖാന്‍ 1 മിസൈലിന്. ആകെ 8000 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന്റെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുനഭാഗത്തിന് മാത്രം 500 കിലോഗ്രാം ഭാരമുണ്ട്.എന്നാൽ സോവിയറ്റ് യൂണിയന്റെ ആദ്യ തലമുറ സ്‌കഡ് മിസൈലായ ആര്‍ 17നേക്കാള്‍ 2000 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട് ബുര്‍ഖാന്‍ 1ന് എന്നതും ശ്രദ്ധേയമാണ്.
ഇറാനും യമനും സ്കഡ് മിസൈലുകളുടെ സൂക്ഷിപ്പുകാരാണ്.ഈ മിസൈലുകൾ പിന്നീട് ഹൂതി വിമതരുടെ കൈവശം എത്തുകയായിരുന്നു. എന്നാൽ ഈ മിസൈൽ ഉപയോഗിക്കാൻ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം ലഭിച്ചിരിക്കുമെന്നും ഇറാനിലെ മിസൈൽ സാങ്കേതിക വിദഗ്ധരായിരിക്കും ഹൂതികളെ സഹായിച്ചതെന്നുമാണ് അറബ് സഖ്യസേനയുടെ നിഗമനം. അതിനാൽ തന്നെ ഹൂതികളുടെ ആക്രമണം തടയാനായെങ്കിലും ബുര്‍ഖാന്‍ 1 എന്ന ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേനയുടെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി ഇപ്പോഴും നിൽക്കുകയാണ്.
Post Your Comments