ഇസ്ലാമാബാദ്● പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
പാക് പോസ്റ്റുകള്‍ തകര്‍ത്തതായും പാക് സൈനികരെ വധിച്ചതായുമുള്ള ഇന്ത്യയുടെ അവകാശവാദം ശരിയല്ല. കാശ്മീര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യ അപവാദ പ്രചരണം നടത്തുന്നതെന്നും ഇന്ത്യ അതിർത്തിയിൽ പ്രകോപനമില്ലാതെ നടത്തുന്ന വെടിവയ്പിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments