കുവൈറ്റ് ● കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് നവംബർ 26 നു നടക്കും. അഞ്ച് മണ്ഡലങ്ങളിലായി നടക്കുന്ന മത്സരത്തിൽ 50 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. 4,83,000 വേട്ടര്‍മാർ ഉള്ള ലിസ്റ്റിൽ പുരുഷന്മാരെക്കാളധികവും 52.3 ശതമാനം സ്ത്രീകളാണ് ഇടം പിടിച്ചിരിക്കുന്നത്. പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷ സേനകളില്‍ അംഗമായിട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. 2012ല്‍ 387, 2013ല്‍ 418 പേരാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ 454 പേർ മത്സരിക്കും. തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പ് വരെ പത്രിക പിന്‍വലിക്കാം. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് അഞ്ചാം മണ്ഡലത്തിലാണ്. 140 പേര്‍ ഇവിടെ മത്സരിക്കും. നാലാം മണ്ഡലത്തില്‍ 116, ഒന്നാം മണ്ഡലത്തില്‍ 72, മൂന്നാം മണ്ഡലത്തില്‍ 65 പേരാണ് മത്സര രംഗത്തുള്ളത്. ഇതിൽ രണ്ടാം മണ്ഡലത്തിൽ കുറച്ചു സ്ഥാനാര്‍ത്ഥികളാണുള്ളത് 61 പേർ ഇവിടെ മത്സരിക്കുന്നു. പിരിച്ചുവിടപ്പെട്ട മുന്‍ പാര്‍ലമെന്റ് അംഗങ്ങളിലെ 40 പേരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്ക്കരിച്ച പ്രമുഖ പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ് രംഗത്തുള്ളത് മത്സരം കൂടുതൽ കടുത്തതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Post Your Comments