ഇസ്ലാമാബാദ് ● പാകിസ്ഥാനിലെ കറാച്ചിയിലെ നാസിമാബാദില്‍ പ്രാർഥനാ ചടങ്ങിനിടെ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു വീട്ടിൽ പ്രാർഥന നടക്കുന്നിടത്തേക്ക് അക്രമികൾ കടന്നുവന്ന് വെടിവയ്പ് നടത്തുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ജാൻവി അൽ അലാമി എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments