
ന്യൂഡല്‍ഹി : രാഷ്ട്രത്തിന്റെ സംരക്ഷണമാണ് തങ്ങളുടെ ദീപാവലിയെന്ന് ബി എസ് എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വികാസ് ചന്ദ്ര. അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിച്ചാണ് തങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതെന്നും വികാസ് ചന്ദ്ര വ്യക്തമാക്കി.
ഞങ്ങളുടെ കുട്ടികള്‍ തിരിച്ചടിക്കുകയാണ് . ഏത് പ്രതിസന്ധികളേയും നേരിടാന്‍ കുട്ടികള്‍ പൂര്‍ണ സജ്ജരാണ് . നുഴഞ്ഞ് കയറ്റം തടയാന്‍ നൂറ്റിയിരുപത്തഞ്ച് കോടി ജനതയുടെ പിന്തുണയാണ് ഞങ്ങള്‍ക്കുള്ളത് . അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. വികാസ് ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പാക് അധീന കശ്മീരില്‍ ഭാരതം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ് . പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത് .
Post Your Comments