NewsLife Style

ഇനി മുടി ഡൈ ചെയ്യാം നാരങ്ങാ നീരിലൂടെ

രാസവസ്തുക്കൾ കൊണ്ട് മുടി ഡൈ ചെയ്ത് പിന്നീട് പ്രശ്നത്തിലാകുന്നവരാണ് നമ്മളിൽ പലരും. രാസവസ്തുക്കള്‍ അടങ്ങിയവ ഉപയോഗിക്കാതെ മുടി ഡൈ ചെയ്യുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.അതിനും ചില വഴിയുണ്ട് .നാരങ്ങാനീര് അതിനു ഏറ്റവും ഫലപ്രദമായ ഒന്നാണ് .നാരങ്ങാ നീര് കൊണ്ട് എങ്ങനെയാണ് ഡൈ ചെയ്യുന്നതെന്ന് നോക്കാം.

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പു വരുത്തണം.പെട്ടെന്ന് ഉണങ്ങുന്ന മുടിയാണെങ്കിൽ തുല്യ അളവില്‍ ഓറഞ്ചു നീരും കൂടി ചേർക്കണം.ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം ഒരു സ്പ്രേ ബോട്ടിലില്‍ എടുത്തു നിങ്ങളുടെ മുടി മുഴുവന്‍ സ്പ്രേ ചെയ്യുക . മുടിയുടെ മുഴുവൻ ഭാഗങ്ങളിലും ഈ മിശ്രിതം എത്തിയെന്ന് ഉറപ്പുവരുത്തണം.അതിനു ശേഷം ഒരു മണിക്കൂറോ അതിലധികമോ സൂര്യപ്രകാശത്തില്‍ ഇരുന്നാലേ നിറവ്യത്യാസം പ്രകടമാകൂകയുള്ളൂ. മുഴുവന്‍ മുടിയും വെയില്‍ കൊള്ളിച്ച ശേഷം കഴുകാവുന്നതാണ് .നിറം സെറ്റ് ആയിക്കഴിഞ്ഞാല്‍ കണ്ടിഷനിങ് ചെയ്യാവുന്നതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button