NewsInternational

കൊറോണ വൈറസ് വ്യാപിക്കുന്നു : സൗദിയില്‍ മരണം സ്ഥിരീകരിച്ചു : മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

ജിദ്ദ : സൗദിയിലെ അറാറില്‍ കൊറോണ വൈറസ് രോഗം പിടിപെട്ട് ഒരു വിദേശി മരിച്ചു. സൗദിയില്‍ കൊറോണ വൈറസ് പിടിപെട്ട് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 848 അയി. ഇതില്‍ 615 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വന്‍ ഭീഷണിയായ കൊറോണ രോഗം പിടിപെട്ട് സൗദി അറേബ്യയയിലെ അറാറില്‍ ഒരാള്‍ മരിച്ചതായി അറാര്‍ ആരോഗ്യ വിഭാഗമാണ് അറിയിച്ചത്. 58 കാരനായ ഏഷ്യന്‍ വംശജനാണ് മരിച്ചത്. അതോടൊപ്പം ബുറൈദയില്‍ കൊറോണ പിടിപെട്ട് 47 കാരനായ മറ്റൊരു വിദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. 2011 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് പിടിപെട്ട് രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 848 രോഗികളാണ്. അതായത് മൊത്തം പരിശോധകരില്‍ നിന്നും 57.7 ശതമാനം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 615 പേര്‍ രോഗം മൂര്‍ച്ചിച്ച് മരണപ്പെട്ടിട്ടുണ്ട്. 0.5 ശതമാനം പേര്‍ അല്ലെങ്കില്‍ ഏഴ് പേര്‍ ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയിലുണ്ട്.

shortlink

Post Your Comments


Back to top button