ഇസ്ലമാബാദ് ● വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ പേരിൽ പാകിസ്ഥാനിൽ അറസ്റ്റിലായ അഫ്ഗാന്‍ മോണാലിസ’ ഷര്‍ബത്ത് ഗുലയെ അടുത്തയാഴ്ച വിട്ടയക്കും. ഇസ്ലാമാബാദിലെ അഫ്ഗാനിസ്താന്‍ നയതന്ത്ര പ്രതിനിധി ഒമര്‍ സാക്കില്‍വാല്‍ ആണ് ഷര്‍ബത്തിനെ വിട്ടയക്കുന്ന കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഷര്‍ബത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും നവംബര്‍ ഒന്നോടെ ഇത് സാധ്യമാകുമെന്ന് കരുതുന്നതായും ഒമർ പറഞ്ഞു.
46 കാരിയായ ഷര്‍ബത്ത് ഗുല പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജമായി നിര്‍മിച്ചു നൽകിയതിന്റെ പേരിലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം. അറസ്റ്റ് ചെയ്തത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍ രാജ്യങ്ങളിലെ പൗരത്വം നേടുന്നതിന് ആവശ്യമായ രേഖകള്‍ ഇവര്‍ കൃത്രിമമായി നിര്‍മിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
1985ലെ നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ മുഖചിത്രമായതിനെ തുടര്‍ന്നാണ് ഷര്‍ബത്ത് ഗുലയെന്ന പച്ചക്കണ്ണുകാരി ലോകപ്രശസ്തയായത്. അഫ്ഗാനിസ്താനിലെ ആഭ്യന്തരസംഘര്‍ഷത്തെ തുടര്‍ന്നാണ് ഷര്‍ബത്ത് ഗുല ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പാകിസ്താനിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. അഫ്ഗാന്‍ അഭയാര്‍ഥികളുടെ മുഖമായി മാറിയ ഷര്‍ബത്തിന്റെ ചിത്രം 1984 ല്‍ പെഷവാറില്‍ നിന്നും നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറെയാണ് പകർത്തിയത്.
Post Your Comments