IndiaNews

ഗതാഗതക്കുരുക്കില്‍പ്പെട്ട വന്‍വ്യവസായി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് റിക്ഷയില്‍

ലക്‌നൗ: ഗതാഗതക്കുരുക്കില്‍പ്പെട്ട വ്യവസായി ഒടുവില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് സൈക്കിള്‍ റിക്ഷയില്‍. പേടിഎം(paytm) സി.ഇ.ഒ വിജയ് ശേഖറാണ് മുഖ്യമന്ത്രിയെ കാണാന്‍ റിക്ഷയില്‍ എത്തിച്ചേര്‍ന്നത്.
റിക്ഷയില്‍ എത്തിയ ശേഖറിന്റെ ചിത്രം മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പേടിഎം(paytm) സി.ഇ.ഒ വിജയ ശേഖറിന് ഞങ്ങളെ കാണാന്‍ റിക്ഷയില്‍ വരേണ്ടിവന്നുവെന്ന് ഫോട്ടൊയ്‌ക്കൊപ്പം അദ്ദേഹം അടിക്കുറിപ്പും നല്‍കി.
ലക്‌നൗ മെട്രോ വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button