ഇസ്ലാമാബാദ്● പാകിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇതിനിടെ ഭിന്നതയുടെ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ മന്ത്രിയെ നവാസ് ഷെരീഫ് സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. വാർത്താ വിനിമയ വകുപ്പ് മന്ത്രി പെർവായിസ് റാഷിദിനെയാണ് പുറത്താക്കിയത്. പകരം ഷെരീഫിന്റെ വിശ്വസ്തനും പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവുമായ ഒരാളെ നിയമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്ഥാനിലെ ഡോണ്‍ ദിനപ്പത്രമാണ് സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകനായ സിറിൾ അൽമേഡയ്ക്ക് വിദേശ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് വിലക്ക് നീക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വാർത്ത സിറിൾ അൽമേഡയ്ക്ക് ചോർത്തി നൽകിയത് പെർവായിസ് റാഷിദാണെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിയോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments