NewsIndia

ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം : പാകിസ്ഥാനെതിരെ തിരിച്ചടിയ്‌ക്കൊരുങ്ങി ഇന്ത്യ : വന്‍യുദ്ധസന്നാഹമൊരുക്കി ഇന്ത്യന്‍ സൈന്യം : അതിര്‍ത്തിയില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിയ്ക്കുന്നു

ശ്രീനഗര്‍: ഇന്ത്യന്‍ സൈനികനെ വധിച്ചതിനും മൃതദേഹം വികൃതമാക്കിയതിനും പകരം ചോദിക്കുമെന്ന് സൈന്യം. തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വികൃതമാക്കിയ സംഭവത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. ഏത് നിമിഷവും ശക്തമായി തിരിച്ചടിയ്‌ക്കൊരുങ്ങിയിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഇതിന് മുന്നോടിയായി അതിര്‍ത്തിയില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിക്കും ഭീകരര്‍ ആക്രമണം നടത്തിയത് പാക് സൈന്യത്തിന്റെ സഹായത്തോടെ ആയിരുന്നെന്നും സൈന്യം വ്യക്തമാക്കി.. നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ ശേഷം ഭീകരര്‍ പാകിസ്ഥാന്റെ സഹായത്തോടെ പാകിസ്ഥാനിലേയ്ക്ക് മടങ്ങിപ്പോവുകയായിരുന്നെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ഭീകരസംഘടനകളുടേയും സൈന്യത്തിന്റേയും കാടത്തമാണ് സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും സൈന്യം ചൂണ്ടിക്കാണിച്ചു. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായത്. അതിര്‍ത്തി പ്രദേശങ്ങളായ രജൗരി, സാംബ, അബ്ദുള്ള, ആര്‍എസ് പുര മേഖലകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു

shortlink

Post Your Comments


Back to top button