NewsInternational

ലോകത്തെ ഞെട്ടിച്ച് കണ്ണ് നനയിച്ച് മൊസൂളില്‍ നിന്നും ദു:ഖകരമായ വാര്‍ത്ത യു.എന്‍ പുറത്തുവിട്ടു

മൊസൂള്‍ : മൊസൂളിന്റെ വടക്കന്‍ മേഖലയിലാണ് ഐഎസ് -ഇറാഖ് സഖ്യകക്ഷി സേന പോരാട്ടം മുറുകുന്നത്. ഇവിടെയാണ് ഭീകരരുടെ കേന്ദ്രം. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ യുഎസ് വ്യോമാക്രമണം ശക്തമാണ്. മൊസൂളില്‍ 3000-5000 ഭീകരര്‍ ശേഷിക്കുന്നതായാണു വിവരം. ഇവിടെ 15 ലക്ഷം ജനങ്ങളുണ്ട്. അതേസമയം മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സേനയുടെ മുന്നേറ്റം ശക്തമായതോടെ, ജനങ്ങളെ കവചമാക്കി ഐ.എസ് ഭീകരര്‍ പ്രതിരോധം തുടങ്ങിയതായി റിപ്പോര്‍ട്ട്. നഗരപ്രാന്തങ്ങളില്‍നിന്ന് എണ്ണായിരത്തോളം കുടുംബങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന് ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. മനുഷ്യകവചം ആക്കാനായി തട്ടിയെടുത്തവരില്‍ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും ഉണ്ട്. തോക്കിന്മുനയിലാണ് ഇവരെ വീടുകളില്‍നിന്ന് ഇറക്കിക്കൊണ്ടുവന്നത്. വരാന്‍ വിസമ്മതിച്ചവരെ അവിടെത്തന്നെ വെടിവച്ചിടുകയായിരുന്നു. നിരപരാധികളെ ബന്ധികളാക്കുന്നതിനിടെ രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പതിനായിരക്കണക്കിന് ആളുകള്‍ തടവിലുണ്ടെന്ന് വ്യക്തമായത്. സഖ്യസേന ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ലക്ഷക്കണക്കിന് ആളുകള്‍ മൊസൂള്‍ വിട്ട് സിറിയയിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പോയിരുന്നു. എന്നാല്‍, റോഡുകള്‍ തകര്‍ത്തും കിടങ്ങുകള്‍ തീര്‍ത്തും പലായനം ചെറുക്കാന്‍ ഐ.എസിനായി. നഗരത്തിനുള്ളില്‍ അകപ്പെട്ടവെയാണ് ഇപ്പോള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
നിരപരാധികള്‍ കൊല്ലപ്പെട്ടേക്കാമെന്നതിനാല്‍, വ്യോമാക്രമണം നടത്താനാകാതെ ഇതോടെ സഖ്യസേന പ്രതിസന്ധിയിലായി. 2014ല്‍ ഐ.എസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ പോരാട്ടം നടക്കുന്നത്. 2003ല്‍ ഇറാഖില്‍ നടന്ന അമേരിക്കന്‍ അധിനിവേശത്തിനുശേഷം ഏറ്റവും വിപുലമായ സൈനികനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button