
കൊച്ചി: ഉല്‍പന്ന സേവന നികുതി (ജിഎസ്ടി) വരുമ്പോള്‍ ഉല്‍പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിനു വേണ്ടി ജിഎസ്ടി കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന കെപിഎംജിയുടെ നികുതി മേധാവി പറയുന്നു. നികുതി നിരക്ക് ഫലത്തില്‍ കുറയുകയും ഉല്‍പാദകര്‍ ആ കുറവ് ഉപഭോക്താവിലേക്കു കൈമാറുകയും ചെയ്യുന്നതു കൊണ്ടാണിത്.
ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ 29.44% തീരുവയുണ്ട്. ജിഎസ്ടി നിരക്ക് 6%, 12%, 18%, 26% എന്നിങ്ങനെയാണെങ്കിലും ഭൂരിപക്ഷം ഉല്‍പന്നങ്ങള്‍ക്കും ഫലത്തില്‍ 18% മാത്രമാണ്. ഇറക്കുമതി തീരുവ അടച്ചുകഴിഞ്ഞാല്‍ ജിഎസ്ടി നിരക്കായ 18% വരുന്ന തുക ഇറക്കുമതിക്കാര്‍ക്ക് തിരികെ ലഭിക്കുന്ന സ്ഥിതി വരും.
നികുതി നിരക്ക് 10% നിന്ന് 12% മാത്രമായി മാറും. ഈ കുറവ് ഉപഭോക്താവിനു നല്‍കിയാല്‍ വില കുറയും. ഇറക്കുമതിക്കാര്‍ തമ്മിലുള്ള മല്‍സരം സ്വാഭാവികമായും വിലയിടിക്കുകയും ചെയ്യുമെന്ന് കെപിഎംജി നികുതി വിഭാഗം ദേശീയ മേധാവി സച്ചിന്‍ മേനോന്‍ ചൂണ്ടിക്കാട്ടി.
കേരളം ഉള്‍പ്പെടെ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കെല്ലാം പ്രയോജനകരമാണ് ജിഎസ്ടി. നിലവില്‍ ഉല്‍പാദക സംസ്ഥാനങ്ങളാണ് എല്ലാ നികുതികളില്‍ നിന്നുമുള്ള വരുമാനം സ്വായത്തമാക്കുന്നത്. അത് ഉപഭോക്തൃ സംസ്ഥാനങ്ങളിലേക്കു മാറും. ഇന്ത്യയില്‍ അഞ്ചു സംസ്ഥാനങ്ങള്‍ മാത്രമാണ് ഉല്‍പാദന രംഗത്ത് ഉപഭോഗത്തേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് എന്നിവ. ബാക്കി 26 സംസ്ഥാനങ്ങള്‍ക്കും നികുതി വരുമാനത്തില്‍ വര്‍ധനയാണുണ്ടാവുക.
നികുതി വെട്ടിപ്പില്‍ വന്‍ ഇടിവുണ്ടാവുകയും കള്ളപ്പണം കുറയുകയും ചെയ്യും. ഉല്‍പാദനവും വില്‍പനയും കംപ്യൂട്ടര്‍വല്‍ക്കൃതമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നികുതി അടയ്ക്കാതെ തരമില്ല. ആദായ നികുതിയും അടയ്‌ക്കേണ്ടി വരും.
Post Your Comments