NewsIndia

പടക്കവില്‍പന ശാലയ്ക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കവില്‍പന ശാലക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. വഹോദയ ഏരിയയിലെ റുസ്തംപുര ഗ്രാമത്തിലെ രണ്ട് പടക്കവില്‍പന ശാലകളാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. സുരക്ഷാസംവിധാനത്തിലെ വീഴ്ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം…
പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നു.
അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതിനാല്‍
വന്‍ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
നഗരത്തില്‍ 42 പടക്കവില്‍പന ശാലകള്‍ക്കാണ് വഡോദര ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ദീപാവലി കച്ചവടത്തിനായി നിരവധി അനധികൃത വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദീപാവലി പ്രമാണിച്ച് വന്‍ പടക്കശേഖരമാണ് കടകളില്‍ സൂക്ഷിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button