തിരുവനന്തപൂരം: നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഡോക്യുമെന്ററി ഫിലിം എടുക്കാന്‍ സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയിലായതായി റിപ്പോർട്ട്.വീരണകാവ് സ്വദേശിനി സന്ധ്യ(27) എന്ന ഫാഷൻ ഡിസൈനർ ആണ് അറസ്റ്റിലായത്.സ്ഥിരമായി സ്കൂള്‍ പരിസരത്ത് വന്നു നില്‍ക്കുമായിരുന്ന ഇവരുമായി സ്കൂളിലെ ചില വിദ്യാര്‍ഥിനികള്‍ പരിചയത്തിലായി.
ഈ പരിചയമാണ് ഇവർ മുതലെടുക്കാൻ ശ്രമിച്ചത് എന്നാണ് പറയുന്നത്. പരിചയത്തിലായ കുട്ടികൾ തങ്ങൾക്കു ഡോക്കുമെന്ററി എടുക്കാൻ താത്പര്യമുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നതായും പണമില്ലാത്തതിനാൽ മുടങ്ങിയിരിക്കുകയാണെന്നും അറിയിച്ചതായാണ് വിവരം. ഡോക്കുമെന്ററി എടുക്കാനുള്ള പണം താൻ തരാമെന്നും തന്റെ വീട്ടില്‍ വന്നാല്‍ പണം തരാമെന്നും സന്ധ്യ കുട്ടികളോട് പറഞ്ഞു.ഇതിനെ തുടർന്ന് മൂന്നു കുട്ടികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു.
വീരണകാവിലെ വീട്ടില്‍ എത്തിയ കുട്ടികളെ ഇവർ ബിയർ കുടിക്കാൻ ക്ഷണിക്കുകയും അശ്‌ളീല ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു.ഇതിനിടെ ഒരു പെണ്‍കുട്ടിയ്ക്ക് സന്ധ്യ ബിയര്‍ നല്‍കി.മറ്റു പെണ്‍കുട്ടികള്‍ വിവരം സമീപ വാസികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി ഇവരെ സ്റ്റേഷനില്‍ എത്തിച്ചു. കുട്ടികളുടെ ബന്ധുക്കളെ പോലീസ് സ്റേഷനി ലേക്ക് വിളിച്ചു വരുത്തി അവരെ വിട്ടയച്ചു. സന്ധ്യയെ അറസ്റ്റ് ചെയ്തു.
image courtesy: google
Post Your Comments